ഉരുക്ക് വെളിച്ചെണ്ണ (വെന്ത വെളിച്ചെണ്ണ)

“എല്ലാ എണ്ണകളുടെയും മാതാവ്” എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണ, തീര്‍ത്തും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ്.


12 മാസം മൂപ്പെത്തിയ തേങ്ങയുടെ ഒന്നാം പാൽ മാത്രം ഉപയോഗിച്ച്   ഓട്ടുരുളിയിൽ വിറകടുപ്പിൽ ആണ് ഇത് ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്
 വര്‍ഷങ്ങള്‍ക്കു മുന്നേ ആയുര്‍വേദം ശുപാര്‍ശ ചെയ്തിട്ടുള്ള ഒരു അപൂര്‍വ്വ  ഔഷധമാണ് ഇത്.
മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്.  ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ  തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. 


 കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും ഉരുക്ക്  വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പ്രസവശേഷം വയറിൽ ഉണ്ടാകുന്ന പാടുകൾ മാറാൻ ഇത് പുരട്ടുന്നത് കൊണ്ട് കഴിയും
പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും ഉരുക്ക്  വെളിച്ചെണ്ണ  പുറമേ തിരുമ്മുക പതിവായിരുന്നു. ഇന്ന് വിപണിയില്‍ ലഭിക്കുന്ന മിനറല്‍ ഓയിലും, രാസപദാര്‍ത്ഥങ്ങളും അടങ്ങിയ ബേബി ഓയിലുകള്‍ ശിശുക്കള്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല ദോഷകരവുമാണ്‌.  അതുകൊണ്ടുതന്നെ, ഉരുക്ക് വെളിച്ചെണ്ണ ഇന്ന് ലഭിക്കാവുന്നതില്‍വച്ചു  അത്യുത്തമമായ ബേബി ഓയിലാണ്. 
മുതിര്‍ന്നവരില്‍ ഇത്  രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും  ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും  ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്.  ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിച്ചു ഹൃദ്രോഗബാധയെ തടയുന്നതാണ് ഉരുക്ക് വെളിച്ചെണ്ണ. ഇത് ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കെതിരെ  പ്രതിരോധശേഷി നേടിത്തരുകയും എയിഡ്സ് രോഗികളില്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു ഉത്തമ ടോണിക്ക് ആണ് ഉരുക്ക് വെളിച്ചെണ്ണ.


ഉരുക്ക് വെളിച്ചെണ്ണ കൊണ്ടുള്ള  തേച്ചുകുളി തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുന്നതു തടയുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ആഹരമായും, ഔഷധമായും, സൌന്ദര്യവര്‍ദ്ധക വസ്തുവായും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
ശുദ്ധമായ തേങ്ങാപ്പാലില്‍നിന്നും വേര്‍തിരിച്ച്, യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെയാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്


വിളഞ്ഞ തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാല്‍ ഉള്ളിലെ മുറിവുകള്‍ ഉണങ്ങും. പ്രസവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഈ വെന്ത വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
നൂറുശതമാനം പരിശുദ്ധവും, ജൈവവും, പ്രകൃതിദത്തവുമായ ഉരുക്ക് വെളിച്ചെണ്ണയെ Virgin Coconut Oil എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്നു.   
എയിഡ്സ് രോഗികളില്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഉരുക്ക് വെളിച്ചെണ്ണ ഫലപ്രധമാണെന്നു തെളിഞ്ഞിട്ടുണ്ട്.


ഉരുക്ക് വെളിച്ചെണ്ണ രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും  ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും  ചെയ്യുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് വളരെ ഫലപ്രദമാണ്.
പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്ന ഉരുക്ക് വെളിച്ചെണ്ണ കായിക താരങ്ങളുടെ ഇഷ്ട ഭക്ഷണമാണ്.
ഹൃദ്രോഗബാധയ്ക്കു കാരണമാകുന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു.  അതുകൊണ്ടുതന്നെ ഇന്ന് വിപണിയില്‍ ലഭ്യമായ ഏതു പാചക എണ്ണയെക്കളും  ആരോഗ്യകരമാണ് ഇത്.

Leave a Comment

Your email address will not be published.